Wednesday, January 22, 2014

സാദിരിക്കോയ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സാദിരിക്കോയ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന സാദിരിക്കോയ (80) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം കോഴിക്കോട് പുതിയങ്ങാടി കോയാ റോഡ് ജുമാ അത്ത്പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൊതു രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.
മലബാറില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സാദിരിക്കോയ ട്രേഡ് യൂണീയന്‍ നേതാവെന്ന നിലയിലും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അധികാരത്തിന്റെ പുറകെ പോകാതെ എന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചു. 1959-ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. രാഷ്ടീയ പ്രവ്ര്ത്തകന്‍ എന്നതിലുപരിയായി മാധ്യമ പ്രവര്‍ത്തകനായും സാദിരിക്കോയ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ, ചന്ദ്രിക, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് വിട്ട് ഇടക്കാലത്ത് എന്‍.സി.പിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി നിര്‍വ്വാഹ സമിതിയംഗം, ഇന്ത്യന്‍ നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.സി.പി ജില്ലാ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

No comments:

Post a Comment