Thursday, August 28, 2014

കോഴിക്കോട്‌ ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍

Story Dated: Tuesday, July 1, 2014 02:07

 കോഴിക്കോട്‌:  കോഴിക്കോട്‌ ജില്ലയില്‍ ഇന്നു ഹര്‍ത്താലിന്‌ ആഹ്വാനം. യു.ഡി.എഫും ബി.ജെ.പി യും സംയുക്‌തമായാണു ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയത്‌.  രാവിലെ ആറുമുതല്‍ വൈകിട്ട്‌  നാലുവരെയാണു  ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.  അഞ്ചു പൊതുപ്രവര്‍ത്തകര്‍ക്കെതിരേ വ്യാജ മാനഭംഗക്കേസ്‌ നല്‍കിയ സി.പി.എം. കൗണ്‍സിലര്‍  കെ. സിനിയെ  പുറത്താക്കണമെന്ന്‌  ആവശ്യപ്പെട്ട്‌  ആക്ഷന്‍ കമ്മിറ്റിയും  അഴിമതി വിരുദ്ധ ജനകീയ മുന്നണിയും നടക്കാവ്‌ വികസന സമിതിയും സംയുക്‌തമായി നടത്തിയ ധര്‍ണയ്‌ക്കുനേരെ ഡി.വൈ.എഫ്‌.ഐ. നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.

No comments:

Post a Comment